jeevadhanam
കടപ്പുറം പഞ്ചായത്ത് മെമ്പർ കെ.ഡി. വീരമണി ആദ്യ മെമ്പർഷിപ്പ് കൊടുത്ത് ഉദ്ഘാടനം ചെയ്യുന്നു

ചാവക്കാട്: ബ്ലാങ്ങാട് പുതുതായി രൂപം കൊണ്ട ജീവദാനം ചാരിറ്റി ട്രസ്റ്റിന്റെ ജനറൽ ബോഡി യോഗവും മെമ്പർഷിപ്പ് വിതരണവും വൈലി ക്ഷേത്ര പരിസരത്തുള്ള മരണാനന്തര കമ്മിറ്റി ഓഫീസിൽ നടന്നു. ജീവദാനം പ്രസിഡന്റ് കെ.കെ. സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷയിൽ ചേർന്ന യോഗത്തിൽ കടപ്പുറം പഞ്ചായത്ത് മെമ്പർ കെ.ഡി. വീരമണി ആദ്യ മെമ്പർ ഷിപ്പ് ഇ.ആർ. സോമന് നൽകി ഉദ്ഘാടനം ചെയ്തു. ആദ്യ സംഭാവനയായി ചാലിൽ മാമി കാസിം ഹജുമ്മ തുക പ്രസിഡന്റിന് കൈമാറി. യോഗത്തിൽ ജീവദാനത്തിന്റെ ഗൾഫ് കോ- ഓർഡിനേറ്ററായി ചാലിൽ റാഫിയെ തിരഞ്ഞെടുത്തു. സെക്രട്ടറി കെ.ജി. സുധീന്ദ്രൻ, ചാലിൽ അബുബക്കർ, സതീഷ് അപ്‌സര, ആലിൽ വേദുരാജ്, കെ.വി. ബഷീർ, മുഹമ്മദ് ഷെഹീർ, ബാബു ചാലിൽ മുഹമ്മദലി തുടങ്ങിവർ പ്രസംഗിച്ചു.ച്ചു.