bjp-march-pudukad
മാര്‍ച്ച്

പുതുക്കാട്: പ്രളയക്കെടുതിയുടെ ഇരകൾക്കുള്ള ദുരിതാശ്വാസ വിതരണത്തിലെ വിവേചനത്തിൽ പ്രതിഷേധിച്ച് മന്ത്രി സി. രവീന്ദ്രനാഥിന്റെ ക്യാമ്പ് ഓഫീസിലേക്ക് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി. എസ്.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സർജു തൊയക്കാവ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് രാജൻ വല്ലച്ചിറ അദ്ധ്യക്ഷനായി. ടി.സി. തിലകൻ, വി.വി. രാജേഷ്, സുബ്രൻ പൂത്തോടൻ, കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.