anil-obit
എ.എ. അനിൽ

എരുമപ്പെട്ടി: ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞ് വീണ അദ്ധ്യാപകൻ മരിച്ചു. കേച്ചേരി പ്രതിഭാ കോളേജിലെ അധ്യാപകനും സി.പി.എം വേലൂർ സെന്റർ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന വേലൂർ അത്താണിക്കൽ അറുമുഖൻ മകൻ എ.എ. അനിൽ (57) ആണ് മരിച്ചത് . രാവിലെ ക്ലാസ്സടുക്കാൻ കോളേജിൽ എത്തിയതായിരുന്നു. ദോഹാസ്വസ്ഥ്യം മൂലം കുഴഞ്ഞു വീണ അനിൽമാസ്റ്ററെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
2005-2010 കാലഘട്ടത്തിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു.
ഭാര്യ: രമണി. മക്കൾ: അഞ്ജലി ശ്രീകൃഷ്ണ, അജീഷ്. സംസ്‌ക്കാരം ഇന്ന് രാവിലെ ഒമ്പതിന് കോട്ടപ്പടി ശ്മശാനത്തിൽ.