ചാലക്കുടി: പ്രളയത്തോടൊപ്പം ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ കേന്ദ്രസംസ്ഥാന ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. മലക്കപ്പാറ മുതൽ തുമ്പൂർമുഴി വരെയുള്ള നിരവധി സ്ഥലങ്ങളിലായിരുന്നു സന്ദർശനം. ഈ ഭാഗങ്ങളിലെ മണ്ണിന്റെ പ്രത്യേകതയും സംഘം നിരീക്ഷിച്ചു. കേന്ദ്ര ജിയോളജിസ്റ്റുകളായ നേഹകുമാരി, കബിൽ സിംഗ്, ജില്ലാ ഹൈഡ്രോളജിസ്റ്റ് ഡോ. സന്തോഷ്, ജില്ലാ അസിസ്റ്റന്റ് ജിയോളജിസ്റ്റ് ഷാജി മോൾ എന്നിവരാണ് പഠനത്തിനെത്തിയത്. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, പഞ്ചായത്ത് സെക്രട്ടറി അന്നമ്മ സ്റ്റീഫൻ എന്നിവരും സംഘത്തെ അനുഗമിച്ചു.