ചാവക്കാട്: എം.പി.ഡി.ഇ.എ മറൈൻ പ്രൊഡക്ട് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയും കടപ്പുറം മുനയ്ക്കക്കടവ് ഫിഷ് ലാൻഡിംഗ് സെന്റർ ലേബർ കോ- ഓർഡിനേഷൻ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഫിഷ് ലാൻഡിംഗ് ശുചീകരണ പ്രവർത്തനം കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീർ ഉദ്ഘാടനം ചെയ്തു. എം.പി.ഡി.എ സംസ്ഥാന ഓർഗനൈസർ എൻ.കെ. സന്തോഷ് അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പർമാരായ പി.എ. അഷ്‌കറലി, ശ്രീബ രതീഷ്, ഫിഷ് ലാൻഡിംഗ് സെന്റർ ലേബർ കോ- ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് പി.എ. സിദ്ധി, സെക്രട്ടറി അബ്ദുണ്ണി തുടങ്ങിയവർ സംസാരിച്ചു. കെ.ഐ. ആദം, കെ.ഐ. നൂർദ്ദീൻ, പി.എസ്. മുഹമ്മദ്, എ.എം. മനാഫ്, ആർ.വി. ഗഫൂർ, പി.എം. ഫൈസൽ, പി.ഐ. ഹമീദ്, ഗഫൂർ പുതുവീട്ടിൽ, പി.എം. ജലാൽ, ആർ.എ. റഊഫ് തുടങ്ങിയവർ നേതൃത്വം നൽകി.