കുന്നംകുളം: നഗരസഭാ കാര്യാലയത്തിന് സമാന്തരമായുള്ള റോഡിന്റെ മദ്ധ്യേ വലിയ വാഹനങ്ങൾ നിയന്ത്രിക്കാൻ സ്ഥാപിച്ച കോൺക്രീറ്റ് തൂണുകൾ മാറ്റാത്തതിൽ പ്രതിഷേധം. പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് മുട്ടുകുത്തി പ്രാർത്ഥന നടത്തി. ലബീബ് ഹസൻ, എം.എ. കമറുദ്ദീൻ, മഹേഷ് തിരുത്തിക്കാട്, ഗാവിൻ വിദ്യാധരൻ, ഹരി പുഷ്പക്ക്, സാബു അയിനൂർ ബദറുദ്ദീൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.