കയ്പമംഗലം: ആദ്യകാല സി.പി.ഐ പ്രവർത്തകൻ മതിലകം പുതിയകാവ് കോലഞ്ചേരി ചീക്കുട്ടി മകൻ ജോസ് (72) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ജിമ്മി, ജിബി. മരുമക്കൾ: ഷിനി, ജോണി. സംസ്‌കാരം നടത്തി. സി.പി.ഐ ലോക്കൽ സെക്രട്ടറി സി.കെ ഗോപിനാഥൻ, ലോക്കൽ കമ്മിറ്റിയംഗം കെ.എം അനീഷ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.