വാടാനപ്പള്ളി : പ്രളയം ബാക്കിവെച്ച നന്മകളിലേക്കും കേരളം ഉൾക്കൊള്ളേണ്ട വികസന കാഴ്ചപ്പാടുകളിലേക്കും ശ്രദ്ധ ക്ഷണിച്ച് യൂത്ത് ലീഗ് നടത്തിയ 'നാട്ടുകൂട്ടം' ശ്രദ്ധേയമായി. 'പ്രളയം അനുഭവം ; അതിജീവനം' എന്ന പ്രമേയത്തിൽ വാടാനപ്പിള്ളി പഞ്ചായത്ത് കമ്മിറ്റിയാണ് സി.എച്ച് ഇംഗ്ലീഷ് സ്‌കൂൾ അങ്കണത്തിൽ നാട്ടുകൂട്ടമൊരുക്കിയത്. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു.
പ്രകൃതിയെ മാനിക്കുന്ന വികസന സമീപനമാണ് ഭാവി കേരളത്തിന് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയും വികസനവും ഒന്നിച്ചുകൊണ്ടു പോകാൻ കഴിയണമെന്നും മുഹമ്മദ് റഷീദ് പറഞ്ഞു.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എ മുജീബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.എം സനൗഫൽ, ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ആർ.എ അബ്ദുൾ മനാഫ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.എ സുലൈമാൻ, കെ.എം അബ്ദുള്ള, പി.കെ അഹമ്മദ്, ടി.പി സുബൈർ തങ്ങൾ, രജനി കൃഷ്‌ണാനന്ദ്, കുഞ്ഞിമോൻ വാടാനപ്പള്ളി പ്രസംഗിച്ചു. പ്രളയത്തിൽ രക്ഷകരായവരെ ആദരിച്ചു. യൂത്ത് ലീഗ് യുവജന യാത്രയോടനുബന്ധിച്ചാണ് നാട്ടുകൂട്ടം സംഘടിപ്പിച്ചത്. . . .