തൃപ്രയാർ: നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് ഉണ്ടാക്കിയ ട്രിപ്പ് ഇറിഗേഷന്റെ ഉദ്ഘാടനവും പച്ചക്കറി വിളവെടുപ്പും നടത്തി. സ്‌കൂൾ മട്ടുപ്പാവിൽ 500 ഓളം ഗ്രോബാഗിൽ വിവിധ പച്ചക്കറികളുടെ തോട്ടങ്ങൾ നടത്തിയിരുന്നു. ട്രിപ്പ് ഇറിഗേഷന്റെ ഉദ്ഘാടനം നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി.വിനു നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.വി. സജീവ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ സ്വാഗതം പറഞ്ഞു. എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ സി.കെ. ബേബി എൻ.എസ്.എസ് പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു. പച്ചക്കറി വിളവെടുപ്പ് അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടർ ജോഷി നിർവഹിച്ചു. പ്രധാന അദ്ധ്യാപിക സുനിത ടീച്ചർ, സ്‌കൂൾ ലോക്കൽ മാനേജർ പി.കെ. പ്രസന്നൻ എന്നിവർ സംസാരിച്ചു. നാട്ടിക അഗ്രികൾച്ചറൽ ഓഫീസർ പ്രീത, സ്‌കൂൾ വികസന കമ്മിറ്റി ചെയർമാൻ സി.എസ്. മണികണ്ഠൻ, പി.ടി.എ വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടിവ് അംഗങ്ങൾ, അദ്ധ്യാപകർ, എൻ.എസ്.എസ് വളണ്ടിയേഴ്‌സ് എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ എ. അജിത്ത് കുമാർ നന്ദി പറഞ്ഞു.