s-n-d-p
കാരാപ്പാടം ശ്രീഅന്നപൂർണ്ണേശ്വരി ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രിആഘോഷത്തിന് ഡോ. അനസൂയ ഭദ്രദീപപ്രകാശനം നടത്തുന്നു

കുറ്റിച്ചിറ: കാരാപ്പാടം ശ്രീഅന്നപൂർണ്ണേശ്വരി ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രിആഘോഷം നടന്നു. ഡോ. അനസൂയ ഭദ്രദീപ പ്രകാശനം നടത്തി. ക്ഷേത്രമുഖ്യകാര്യദർശി പാണാവള്ളി സി.എൻ. അനീഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ച ദേവസ്വം പ്രസിഡന്റ് സുധാകരൻ അദ്ധ്യക്ഷനായി. കുടുംബ യൂണിറ്റ് ഭാരവാഹികൾ, നവരാത്രി ആഘോഷ ഭാരവാഹികൾ ആശംസകൾ അർപ്പിച്ചു. 18ന് വാഹന പൂജയും, സംഗീത നൃത്താർച്ചനയും നടക്കും. 19ന് രാവിലെ ഏഴിന് വിദ്യാരംഭ ചടങ്ങുകൾ, എട്ടിന് മഹാസരസ്വതി പൂജ, സംഗീത അർച്ചന ഉച്ചയ്ക്ക് 11.30ന് മഹാഅന്നദാനവും നടക്കും.