ചാലക്കുടി: ചാലക്കുടി വ്യാസ വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂളിൽ നവരാത്രി മാതൃപൂജ നടന്നു. ആയിരം അമ്മമാരുടെ പാദപൂജ നടത്തി ആകാശവാണി ആർട്ടിസ്റ്റ് എം. തങ്കമണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫോക്‌ലോർ പുരസ്‌കാരം ലഭിച്ച സ്‌കൂളിലെ രക്ഷിതാവ്
കൂടിയായ നാടൻപാട്ട് കലാകാരി പ്രസീദ നന്ദൻ, മൂന്നാം വയസിൽ ഭരതനാട്യത്തിലൂടെ വിസ്മയം തീർത്ത സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനി ശിവപ്രിയ പ്രഭീഷ് എന്നിവരെ ഭാരതീയ വിദ്യാനികേതൻ ജില്ലാ വൈസ് പ്രസിഡന്റ് സി.എൻ രാധ ആദരിച്ചു. പ്രിൻസിപ്പൽ എം.കെ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ജി. പത്മനാഭൻ ജി.ഐ.എസ്.ടിയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ആശാലത, സ്‌കൂൾ മാനേജർ യു.പ്രഭാകരൻ, ടി.പി. അജയ കുമാർ, സൗമ്യ സുരേഷ്, എം.കെ. ജെയ്ത എന്നിവർ പ്രസംഗിച്ചു.