തൃശൂർ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 13 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയടക്കാനും തൃശൂർ പോക്‌സോ കോടതി ശിക്ഷിച്ചു. പള്ളുരുത്തി മാളിയേക്കൽ വീട്ടിൽ അനീഷീനെയാണ് ശിക്ഷിച്ചത്. മുത്തശ്ശിയുടെ ചികിത്സാർത്ഥം എറണാകുളം ജനറൽ ആശുപത്രിയിൽ കഴിയവേ പരിചയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലും വടുതലയിലെ വാടക വീട്ടിലും നിരവധി തവണ പീഡിപ്പിച്ചുവെന്ന പരാതിയിൽ കൊരട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. സംഭവ ദിവസം പ്രതി പെൺകുട്ടിയെ ചാലക്കുടിയിൽ നിന്നും ഒാട്ടോയിൽ തട്ടിക്കൊണ്ട് പോകുകയായിരുന്നു. കുട്ടിക്ക് മതിയായ നഷ്ടപരിഹാരം വാങ്ങി നൽകുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി പ്രത്യേകം ഉത്തരവിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി പോസ്‌കോ കോടതി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പയസ് മാത്യു ഹാജരായി. പ്രതിയെ റിമാൻഡ് ചെയ്ത് വിയ്യൂർ ജയിലിലേക്ക് അയച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ സമർപ്പിക്കുകയും ചെയ്തു. . . .