ഗുരുവായൂർ: എഴുത്തുപള്ളി എന്നറിയപ്പെടുന്ന കാരയൂർ സരസ്വതീ ക്ഷേത്രത്തിൽ പൂഴിയിലെഴുത്ത് ചടങ്ങിന് ഒരുക്കങ്ങളായി. വിജയദശമി ദിനത്തിലാണ് ഈ വിശേഷാൽ ചടങ്ങ് നടക്കുക. ക്ഷേത്രക്കുളത്തിൽ നിന്ന് മണലെടുത്ത് ഉണക്കി ശുദ്ധിയാക്കിയശേഷം അത് ക്ഷേത്രമുറ്റത്ത് വിതറും. അതിലാണ് കുട്ടികളും മുതിർന്നവരും ഹരിശ്രീ എഴുതുക.