ഇരിങ്ങാലക്കുട: വനിതാ നേതാവിനെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നാവശ്യപ്പെട്ട് ആരോപണവിധേയനായ മുൻ ഡി.വൈ.എഫ്.ഐ നേതാവ് ജീവൻലാൽ. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഇക്കാര്യം കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി. ലോകനാഥ് ബെഹ്റയ്ക്കും പരാതി നൽകി. സംഭവം നടന്ന് അമ്പത് ദിവസത്തിന് ശേഷമാണ് നവമാദ്ധ്യമങ്ങളിലൂടെ വലിയ പ്രചരണം നടത്തിയത്.

സംഭവത്തിന് ശേഷം ഇവർ തന്നോടൊപ്പമാണ് ട്രെയിനിൽ യാത്ര ചെയ്തത്. റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങളും ഇരിങ്ങാലക്കുട ഠാണാവിലുള്ള പൊലീസ് സിഗ്‌നലുകളും പരിശോധിച്ചാൽ അവർ സൗഹാർദ്ദപൂർവ്വമായി ഇടപെടുന്നത് കാണാം. മാത്രമല്ല, അതിനുശേഷം പലതവണ അവർ ഫോണിലേക്ക് എസ്.എം.എസ് അയച്ചീട്ടുണ്ട്. പെൺകുട്ടിയുടെ മൊബൈൽ സൈബർ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയാൽ നിരവധി തെളിവുകൾ ലഭിക്കുമെന്നും പരാതിയിൽ പറയുന്നു. ഈ ചാറ്റ് ലിസ്റ്റും പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. അവർ നൽകിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞാൽ കേസ് റദ്ദാക്കണമെന്നാണ് ജീവൻലാൽ ആവശ്യപ്പെട്ടിരിക്കുന്നത്.. .