തൃശൂർ: കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിൽ എസ്.എൻ.ബി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭത്തോടനുബന്ധിച്ച് വിജയദശമി ദിനത്തിൽ പുസ്തക പൂജയെടുപ്പിന് ശേഷം ക്ഷേത്രം മേൽശാന്തി വി.കെ.രമേഷ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രം ഭാരവാഹികളായ പി.വി. ഗോപി, തോപ്പിൽ പീതാംബരൻ, കെ.കെ ബാബു, ഉന്മേഷ് പാറയിൽ, കെ.വി. ജിനേഷ്, എം.കെ സൂര്യപ്രകാശ്, ഡോ. ടി.കെ. വിജയരാഘവൻ, സി.എസ്. മംഗൾദാസ്, പി.കെ. ബാബു, കെ.കെ. ജയൻ, കെ.കെ. പ്രകാശൻ, ആനന്ദപ്രസാദ് തേറയിൽ, പി.കെ. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്ക് പ്രസാദവും സമ്മാനങ്ങളും വിതരണം ചെയ്തു. . . .