തൃശൂർ: പുത്തേഴത്ത് രാമൻ മേനോന്റെ സ്മരണയ്ക്കായി ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയ പുത്തേഴൻ അവാർഡ് കഥാകൃത്ത് ടി. പത്മനാഭന് സമ്മാനിക്കും. 25,001 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം നാളെ വൈകിട്ട് നാലിന് സാഹിത്യ അക്കാഡമി ഹാളിൽ കഥാകൃത്ത് വൈശാഖൻ സമർപ്പിക്കും. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ സേതു പങ്കെടുക്കും.