-kerala-university-of-hea

ബിഫാം പരീക്ഷാഫലം

മൂന്നാം വർഷ ബി ഫാം ഡിഗ്രി റെഗുലർ,സപ്ലിമെന്ററി (2010 & 2012 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്‌കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്കായി നിശ്ചിത ഫീസടച്ച്‌ കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി നവംബർ ഒന്നിനകം അപേക്ഷിക്കണം.

പ്രിലിമിനറി പരീക്ഷ

നവംബർ 12 മുതലാരംഭിക്കുന്ന എം.ഡി, എം.എസ് ആയുർവേദ പ്രിലിമിനറി റെഗുലർ,സപ്ലിമെന്ററി (2016 സ്‌കീം) പരീക്ഷയ്ക്ക് 23വരെ പിഴ കൂടാതെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ. ഫൈനോടു കൂടി 26 വരെയും, 315 രൂപ സൂപ്പർഫൈനോടു കൂടി 29 വരെയും രജിസ്‌ട്രേഷൻ നടത്താം.

അഡ്മിറ്റ് കാർഡായി

23 മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി റെഗുലർ,സപ്ലിമെന്റിറി പരീക്ഷാ അഡ്മിറ്റ് കാർഡ് വിതരണത്തിന് തയ്യാറായി.

ടൈം ടേബിൾ

23ന് ആരംഭിക്കുന്ന മൂന്നാം വർഷ എം.എസ്.സി മെഡിക്കൽ ഫിസിയോളജി റെഗുലർ, സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, 24ന് ആരംഭിക്കുന്ന ഒന്നാം വർഷ എം.എസ്.സി മെഡിക്കൽ ഫിസിയോളജി റെഗുലർ,സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.

22 മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ,സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, ഒന്നാം വർഷ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ.സപ്ലിമെന്റപറി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.

നവംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന എം.ഡി,എം.എസ് ആയുർവേദ പ്രെലിമിനറി റെഗുലർ,സപ്ലിമെന്ററി (2016 സ്‌കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.