sithara
ആദരം...സംഗമം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തൃശൂർ റീജീയണൽ തിയറ്ററിൽ മോഹൻ സിത്താരക്ക് സർഗ്ഗസംഗീത പ്രതിഭ അവാർഡ് സമർപ്പണ ചടങ്ങിൽ വയലാർ ശരത്ചന്ദ്രവർമ്മ മോഹൻ സിത്താരയുടെ കാൽതൊട്ട് വന്ദിക്കുന്നു

തൃശൂർ: ഗ്രാമീണ-നാടോടി-സെമി ക്ലാസിക്കൽ പാരമ്പര്യത്തിലൂന്നിയ മോഹൻ സിത്താരയുടെ സംഗീത സംവിധാന ശൈലി ഏതു തലമുറയിൽപ്പെട്ടവരുടെയും ഹൃദയത്തിൽ എന്നുമെന്നും സ്ഥാനം പിടിക്കുമെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞു. സംഗമം സാംസ്‌കാരിക വേദിയുടെ സർഗ്ഗ-സംഗീത പ്രതിഭ അവാർഡ് -2018 സമാദരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഗമം സാംസ്‌കാരികവേദി പ്രസിഡന്റ് ബിന്നി ഇമ്മട്ടി അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ മോഹൻ സിത്താരയ്ക്ക് പുരസ്‌കാരം സമ്മാനിച്ചു. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ മോഹൻ സിത്താരയെ പൊന്നാട അണിയിച്ചു. ജയരാജ്‌ വാര്യർ, സംവിധായകൻ പ്രിയനന്ദനൻ, ഡോ.സി. രാവുണ്ണി, ചന്ദ്രശേഖരൻ ഏങ്ങണ്ടിയൂർ, കലാനിലയം അനന്തപത്മനാഭൻ, ഗായിക ജ്യോത്സന, മണികണ്ഠൻ അയ്യപ്പ, ശ്രീജ കെ.ടി., കെ.എം. ലെനിൻ, ജോയ് പ്ലാശ്ശേരി, ഗുഡ്‌വിൻ ജ്വല്ലേഴ്‌സ് എം.ഡി സുധീഷ് എം.എം., സംഗമം സാംസ്‌കാരികവേദി സെക്രട്ടറി ചാക്കോ ഡി-അന്തിക്കാട്, അഡ്വ.കെ.ആർ അജിത് ബാബു സംസാരിച്ചു. . .