prathishedha-yathra
ചാവക്കാട് നടന്ന നാമജപ പ്രതിഷേധ യാത്ര

ചാവക്കാട്: ശബരിമലയിലെ പൊലീസ് നടപടിക്കെതിരെ ശബരിമല കർമ്മസമിതി ചാവക്കാട് മേഖലാ കമ്മിറ്റി ചാവക്കാട് പൊലീസ് സ്റ്റേഷനിലേക്ക് നാമജപ പ്രതിഷേധ യാത്ര നടത്തി. താലൂക്ക് ഓഫീസ് പരിസരത്ത് യാത്ര പൊലീസ് തടഞ്ഞു. ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ. അനീഷ് മാസ്റ്റർ പൊതുയോഗം ഉദ്ഘാടനം ചെയ്തു. കർമ്മസമിതി ചാവക്കാട് മേഖലാ കൺവീനർ പ്രതീഷ് ചാവക്കാട് അദ്ധ്യക്ഷനായി. എം.കെ. ഷൺമുഖൻ, സുമേഷ് തേർളി, എ.ആർ. സതീശൻ, കെ.എസ്. അനിൽകുമാർ, എ. വേലായുധകുമാർ തുടങ്ങിയവർ സംസാരിച്ചു.