ചെങ്ങാലൂർ: കൊടകര ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ 7 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ തൊമ്മാനക്കുളം എസ്.സി കോളനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷനായി. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ മുഖ്യാതിഥിയായി. ഷാജു കാളിയേങ്കര, ബേബി കീടായിൽ, സതി സുധീർ, രാജു തളിയപറമ്പിൽ, കെ.ജി. ശ്രീദേവി, പി.ബി. പ്രതീഷ് എന്നിവർ പ്രസംഗിച്ചു.