തൃശൂർ: സംഗീത നാടക അക്കാഡമിയുടെ ചെയർപേഴ്‌സൺ എന്ന പദവിയിലിരുന്ന് ഡബ്ലിയു.സി.സി പ്രവർത്തകരായ നടിമാർക്കെതിരെ സ്ത്രീ വിരുദ്ധമായി നടത്തിയ പ്രസ്താവനകളും കെ.പി.എ.സി എന്ന 'വാലും" ചലച്ചിത്രനടി കെ.പി.എ.സി ലളിത പിൻവലിക്കണമെന്ന് യുവകലാ സാഹിതി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ അദ്ധ്യക്ഷനായി. യുവകലാ സാഹിതി ജനറൽ സെക്രട്ടറി ഇ.എം സതീശൻ പ്രവത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വത്സലൻ വാതുശ്ശേരി നയരേഖ അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ ചേർത്തല ജയൻ, ഡോ. ഒ.കെ. മുരളീകൃഷ്ണൻ, പ്രൊഫ.എസ്. അജയൻ, ശാരദാ മോഹൻ, ലില്ലി തോമസ് പാലോക്കാരൻ, സി.വി.പൗലോസ്, ടി.യു. ജോൺസൺ, എ.പി. അഹമ്മദ്, ജയൻ നീലേശ്വരം, അഷ്‌റഫ് കുറുവട്ടൂർ തുടങ്ങിയവർ സംസാരിച്ചു. നവംബർ 12 ന് ക്ഷേത്ര പ്രവേശനത്തിന്റെ 82-ാം വാർഷിക ദിനത്തിൽ നവോത്ഥാനത്തിന്റെ ചരിത്രകേന്ദ്രങ്ങളിൽ ' ജാതിയല്ല, മതമല്ല, മനുഷ്യനാണ് പ്രധാനം ' എന്ന ആശയം മുൻനിർത്തി സാംസ്‌കാരിക സദസുകൾ സംഘടിപ്പിക്കും. മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ, സി.എൻ. ജയദേവൻ എം.പി, അഡ്വ. കെ. രാജൻ എം.എൽ.എ, കെ.കെ. വത്സരാജ്, കാംകോ ചെയർമാൻ പി. ബാലചന്ദ്രൻ, അഡ്വ. ആശ ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു. ലില്ലി തോമസ് പാലോക്കാരൻ സ്വാഗതവും സി.വി പൗലോസ് നന്ദിയും പറഞ്ഞു. . . .