കയ്പ്പമംഗലം: ശബരിമലയിൽ പൊലീസ് അതിക്രമങ്ങൾക്കെതിരെ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ കയ്പ്പമംഗലം പൊലീസ് സ്റ്റേഷനിലേക്ക് നാമജപയാത്ര നടത്തി. പഞ്ഞംപള്ളി മരത്തേഴത്ത് ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച യാത്ര കയ്പ്പമംഗലം പൊലീസ് സ്റ്റേഷന് മുമ്പിൽ സമാപിച്ചു. ആർ.എസ്.എസ്. ജില്ലാ ബൗദ്ധിക് പ്രമുഖ് സതീഷ് പുല്ലൂറ്റ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജ്യോതി ബാസ് തേവർക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സുനിൽ വെന്നിക്കൽ, അശോകൻ പാണാട്ട്, ഷാജിലാൽ തേവർക്കാട്ടിൽ, രാജേഷ് കോവിൽ സതീശൻ തെക്കിനിയേടത്ത് എന്നിവർ സംസാരിച്ചു.
കയ്പ്പമംഗലം:ശബരിമലയിൽ പൊലീസ് അതിക്രമങ്ങൾക്കെതിരെ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ മതിലകം പൊലീസ് സ്റ്റേഷനിലേക്ക് നാമജപ യാത്ര നടത്തി. മതിൽമൂലയിൽ നിന്നാരംഭിച്ച യാത്ര മതിലകം പൊലീസ് സ്റ്റേഷന് 50 അടി മുമ്പിൽ വെച്ച് പൊലീസ് തടഞ്ഞു.തുടർന്ന് കർമ്മസമിതിയുടെ നേതൃത്വത്തിൽ കൂത്തിയിരുന്ന് ദേശീയപാത ഉപരോധിച്ചു. ഉപരോധം ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് പി.എസ് അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യ വേദി താലൂക്ക് സെക്രട്ടറി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.കെ. പുരുഷോത്തമൻ , സെൽവൻ മണക്കാട്ടുപടി, അജയഘോഷ് , ശിവൻ എന്നിവർ സംസാരിച്ചു.