എരുമപ്പെട്ടി: ശബരിമല യുവതി പ്രവേശന വിഷയത്തിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലേക്ക് നാമജപ യാത്ര നടത്തി. എരുമപ്പെട്ടി സെന്ററിൽ നിന്നാരംഭിച്ച യാത്ര സ്‌കൂളിന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് ഭക്തർ റോഡിൽ കുത്തിയിരുന്ന് ശരണം വിളിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ധർമ്മ പ്രസാദ് പ്രമുഖ് പി.ജി. കണ്ണൻ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ സഹ സംഘചാലക് കെ.എൻ. ഗോപി, ഖണ്ഡ് സംഘചാലക് പി.എസ്. നാരായണൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് എയ്യാൽ, എ. പ്രമോദ് ചന്ദ്രൻ, പി.യു. സനീഷ്, പി. ഷിജു എന്നിവർ പങ്കെടുത്തു.