fishery
സംഘം പ്രസിഡന്റ് ടി.എം ഹനീഫ ധനസഹായം കൈമാറുന്നു

ചാവക്കാട്: കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ചാവക്കാട് മേഖലയിൽ നിന്നുള്ള മത്സ്യബന്ധന യാനങ്ങളുടെയും എൻജിനുകളുടെയും അറ്റകുറ്റപ്പണികൾക്ക് സർക്കാർ ധനസഹായം മത്സ്യഫെഡ് മുഖേന നൽകി. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ശ്രീഭുവനേശ്വരി, ശ്രീ ഗുരുവായൂരപ്പൻ, ബദർ ബദരിയ്യ, നാഗൂർ ആണ്ടവൻ, ഷാനി മാത, അലി മുഹമ്മദ് ഉപ്പാപ്പ, സസ്‌നേഹം, ടു സ്റ്റാർ, അമീൻ മുൻമിൽ, ചൈതന്യം എന്നീ യാനങ്ങൾക്കാണ് 2,22000 രൂപ ധനസഹായം നൽകിയത്. തിരുവത്ര പുത്തൻ കടപ്പുറം മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ വച്ച് സംഘം പ്രസിഡന്റ് ടി.എം. ഹനീഫയാണ് ധനസഹായം കൈമാറിയത്, മത്സ്യഫെഡ് പ്രോജക്ട് ഓഫീസറായ കെ.എൻ. സജിത, സംഘം ഡയറക്ടർമാരായ സി.ബി. വിശ്വനാഥൻ, കരിമ്പൻ സന്തോഷ് എന്നിവർ പങ്കെടുത്തു.