gvr-sabarimala

ഗുരുവായൂർ: ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷനിലേക്കും നടത്തുന്ന നാമജപ പ്രതിഷേധത്തിന്റെ ഭാഗമായി ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലേക്കു പ്രതിഷേധ നാമജപയാത്ര നടത്തി. നാമജപയാത്ര മഹാരാജ ജംഗ്ഷനിൽ ടെമ്പിൾ സി.ഐ: സുനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. തുടർന്ന് നടന്ന ധർണ്ണ മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. നിവേദിത ഉദ്ഘാടനം ചെയ്തു. ശബരിമല കർമ്മസമിതി സംസ്ഥന സെക്രട്ടറി പുഷ്പാ പ്രസാദ് അദ്ധ്യക്ഷയായി. കർമ്മസമിതി അംഗം എം. ബിജേഷ് ആമുഖ പ്രഭാഷണം നടത്തി. എ.ഒ. ജഗനിവാസൻ, എ.ആർ. ചന്ദ്രൻ, ബാലൻ തിരുവെങ്കിടം, കെ.സി. വേണുഗോപാൽ, അനിൽ മഞ്ചറമ്പത്, ശശി ആനക്കൊട്ടിൽ, ബിജുപട്ട്യേംപ്പുള്ളി, ദീപ ബാബു, സുശീല മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.