kalamandalam-gopi
കലാമണ്ഡലം ഗോപി

തൃശൂർ: കേരള കലാമണ്ഡലത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് വാസന്തി മേനോനും യുവപ്രതിഭാ പുരസ്‌കാരത്തിന് ഡോ. രചിത രവിയും (മോഹിനിയാട്ടം) അർഹരായി. മരണാനന്തര ബഹുമതിയായി കലാമണ്ഡലം ഗീതാനന്ദന് കെ.എസ്. ദിവാകൻ നായർ സ്മാരക സൗഗന്ധികം പുരസ്‌കാരം നൽകും. മികച്ച കലാഗ്രന്ഥം 'നളചരിതപ്രഭാവ"ത്തിനുള്ള പുരസ്കാരം കലാമണ്ഡലം ഗോപിയാശാനാണ്. കലാമണ്ഡലം കുട്ടൻ, കലാമണ്ഡലം ലീലാമ്മ എന്നിവർക്കാണ് ഇക്കുറി ഫെലോഷിപ്പുകൾ.മറ്റു പുരസ്‌കാരങ്ങൾ: പി. വാസുദേവൻ (കഥകളി വേഷം), കലാമണ്ഡലം രാജേന്ദ്രൻ (കഥകളി സംഗീതം), കലാമണ്ഡലം കൃഷ്ണദാസ് (ചെണ്ട), കലാമണ്ഡലം രാമൻകുട്ടി (മദ്ദളം), ചന്ദ്രൻകുട്ടി തരകൻ (ചമയം), മാർഗി സജീവ് നാരായണ ചാക്യാർ (കൂടിയാട്ടം-പുരുഷവേഷം), ഡോ. നീന പ്രസാദ് (മോഹിനിയാട്ടം), കെ.പി. നന്തിപുലം (തുള്ളൽ), സുകുമാരി നരേന്ദ്രമേനോൻ (നൃത്തസംഗീതം), കടവല്ലൂർ ഗോപാലകൃഷ്ണൻ (പഞ്ചവാദ്യ മദ്ദളം -എ.എസ്.എൻ. നമ്പീശൻ പുരസ്‌കാരം), കലാമണ്ഡലം ഗോപി (കലാഗ്രന്ഥം - 'നളചരിതപ്രഭാവം').
എൻഡോവ്‌മെന്റുകൾ: എസ്. ശ്രീനിവാസൻ ഐ.എ.എസ്, കലാമണ്ഡലം ലീലാമണി, കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി, അമ്മന്നൂർ രജനീഷ് ചാക്യാർ, കലാമണ്ഡലം ബി.സി. നാരായണൻ, കലാമണ്ഡലം ശ്രീനാഥ് (കഥകളി സംഗീതം), കലാമണ്ഡലം നീരജ്. കേരള കലാമണ്ഡലം വാർഷികവും വള്ളത്തോൾ ജയന്തിയോടുമനുബന്ധിച്ച് നവംബർ 8, 9 തീയതികളിലായി കലാമണ്ഡലം കൂത്തമ്പലത്തിൽ നടക്കുന്ന പരിപാടിയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
വൈസ് ചാൻസലർ ചെയർമാനായും, ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, ടി.കെ. വാസു, വാസന്തി മേനോൻ, കലാമണ്ഡലം പ്രഭാകരൻ, കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം കെ.ജി. വാസുദേവൻ, കലാമണ്ഡലം ശിവൻ നമ്പൂതിരി, സി.പി. ഗോപിനാഥപ്രഭ, പ്രൊഫ. എസ്. ദിനേശ്, ഡോ. പി. വേണുഗോപാൽ, കെ.ബി. രാജാനന്ദ്, മണ്ണൂർ രാജകുമാരനുണ്ണി, അന്നമനട പരമേശ്വര മാരാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.