തൃശൂർ: കേരള സംസ്ഥാന ആഭരണ നിർമ്മാണ തൊഴിലാളി ഫെഡറേഷൻ(സി.ഐ.ടി.യു) സംസ്ഥാന കൗൺസിൽ യോഗം നവംബർ 17ന് ശനിയാഴ്ച രാവിലെ 10ന് കണ്ണൂർ സി. കണ്ണൻ സ്മാരക ഹാളിൽ നടത്താൻ സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തിൽ എം. ചന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി.പി. സോമസുന്ദരൻ, കെ.ബി. സുകുമാരൻ, കെ. മനോഹരൻ, കെ.എം. ഗണേശൻ, കെ.കെ. കുട്ടൻ, വി. കുമാർ, സി. സേതുമാധവൻ എന്നിവർ സംസാരിച്ചു.