തൃശൂർ: കിഡ്‌നി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഐ ചാലഞ്ച് പ്ലാസ്റ്റിക് ബോട്ടിൽ പദ്ധതിയുടെ പ്രചാരണാർത്ഥം 18ന് മാരത്തൺ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മലപ്പുറം കുറ്റിപ്പുറം ഐങ്കലം മുതൽ വന്നേരി ഹൈസ്‌കൂൾ വരെയാണ് ഓട്ടം. ഇ. മൊയ്തു മൗലവി ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫാ. ഡേവിസ് ചിറമേൽ, കൺവിനർ ഷാജി കാളിയത്തേൽ, പി.കെ. സുബൈർ, സെയ്‌നുദ്ദീൻ വന്നേരി, നദീഷ് കരീമഠത്തിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.