തൃശൂർ: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അഗ്നിരക്ഷാ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ആപ്ദാ മിത്ര ദുരന്ത നിവാരണ പരിശീലന പരിപാടി മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. അക്കാഡമി ഡയറക്ടർ കെ.കെ. ഷാജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രോജക്റ്റ് ഓഫീസർ ജോ ജോൺ ജോർജ്ജ്, പി. രഞ്ജിത്ത്, പ്രേംകൃഷ്ണൻ, അതുല്യ തോമസ്, സത്യകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാനത്ത് ഇതിനായി കോട്ടയം ജില്ലയിൽ നിന്നുള്ളവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 200 പേരിൽ 25 പേരടങ്ങുന്നവർക്കായി 12 ദിവസമാണ് പരിശീലനം.