പരീക്ഷ
തൃശൂർ ആരോഗ്യ ശാസ്ത്ര സർവകലാശാല ഡിസംബർ മൂന്നു മുതലാരംഭിക്കുന്ന എം ഫാം പാർട്ട് ഒന്ന് സപ്ലിമെന്ററി പരീക്ഷയ്ക്ക് നവംബർ രണ്ടു മുതൽ പന്ത്രണ്ടു വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോടുകൂടി നവംബർ പതിന്നാലു വരെയും 315 രൂപ സൂപ്പർഫൈനോടുകൂടി നവംബർ പതിനാറു വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
പരീക്ഷാ ടൈംടേബിൾ
ഇരുപത്തിനാലു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി.പി.ടി ഡിഗ്രി റെഗുലർ,സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഇരുപത്തിയഞ്ചു മുതലാരംഭിക്കുന്ന രണ്ടാം വർഷ ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രിഡിഗ്രി റഗുലർ,സപ്ലിമെന്റകറി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.