otto
ബാബുവിന് ആലേങ്ങാട് പൗരാവലിയുടെ ഉപഹാരം പുതുക്കാട് എസ്‌.ഐ കൃഷ്ണകുമാർ നൽകുന്നു

ആലേങ്ങാട്: വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ 48,500രൂപ ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് മാതൃകയായ ഓട്ടോഡ്രൈവർ ബാബുവിന് ആലേങ്ങാട് പൗരാവലി സ്വികരണം നൽകി. പുതുക്കാട് എസ്‌.ഐ കൃഷ്ണകുമാർ സ്വീകരണയോഗം ഉദ്‌ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ഷാജി അവറാച്ചൻ, ജനതവായനശാല സെക്രട്ടറി എ.കെ. ശിവദാസൻ, വാർഡ് മെമ്പർ ശ്രീജ അനിൽ, സുന്ദരി മോഹൻദാസ് എന്നിവർ അനുമോദനം അർപ്പിച്ചു.