ഗുരുവായൂർ: കേരള ഇലക്ട്രിക്കൽ വയർമാൻ ആന്റ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ സമ്മേളനം 25 26 തിയ്യതികളിൽ ഗുരുവായൂർ ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി പി.തമ്പാൻ ഉൽഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.വി.ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. 26 ന് രാവിലെ പ്രകടനത്തിന് ശേഷം നടക്കുന്ന പൊതുസമ്മേളനം കെ.വി.അബ്ദുൾഖാദർ എംഎൽഎ ഉൽഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വി.എസ് സജീവൻ മുഖ്യപ്രഭാഷണം നടത്തും. മുരളി പെരുനെല്ലി എംഎൽഎ വിദ്യാഭ്യാസ അവാർഡ് സമ്മാനിക്കും. പുതിയ ഇലക്ട്രിക്കൽ സാധനങ്ങൾ തൊഴിലാളികൾക്കും ഉപഭോക്താക്കൾക്കും പരിചയപ്പെടുത്താനായി സമ്മേളന നഗരിയിൽ ഒരുക്കുന്ന സ്റ്റാളുകളുടെ ഉദ്ഘാടനം ഗീതാഗോപി എംഎൽഎ നിർവഹിക്കും. ജില്ലാ പ്രസിഡന്റ് കെ.വി.ശശീന്ദ്രൻ, സെക്രട്ടറി സി.വാസുദേവൻ, ജനറൽ കൺവീനർ സി.എ രാജേഷ്, ഭാരവാഹികളായ ഇ.ഒ ജോണി, കെ.ബി മണിലാൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.