തൃശൂർ : അമിത രാഷ്ട്രീയ ഇടപെടൽ മൂലം ഗവ. മെഡിക്കൽ കോളേജിൽ ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് മേധാവികൾ രാജിക്കത്ത് നൽകി. പുതിയ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിജുകൃഷ്ണൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ്, ആർ.എം.ഒ: ഡോ. സി.പി. മുരളി എന്നിവരാണ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസിന് രാജി കത്ത് നൽകിയത്.

സ്വതന്ത്രമായ ഇടപെടലുകൾ നടത്താനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസ്ഥയിൽ ജോലി സുഗമമായി ചെയ്യാനാകില്ലെന്നാണ് ഇവരുടെ വാദം. പ്രിൻസിപ്പലിന് നൽകിയ രാജിക്കത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മെഡിക്കൽ കോളേജിലെ സംഘടനാ ലോബിയുടെ ഇടപെടലാണ് രാജിയിലേക്ക് നയിച്ചതെന്നാണ് ആരോപണം.

ഗസറ്റഡ് ഓഫീസർമാരുടെ ഭരണാനുകൂല സംഘടനയുടെ അമിതമായ ഇടപെടലാണ് രാജിക്ക് പിന്നിെല്ലന്നാണ് അറിയുന്നത്. എന്നാൽ മൂവരുടെയും രാജി പ്രിൻസിപ്പൽ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് അറിയുന്നു.