പുതുക്കാട്: തെക്കെ തൊറവ് നരിപ്പറ്റ ശിവക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു. ചുറ്റമ്പലത്തിന്റെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നിട്ടുള്ളത്. മൂന്ന് ഭണ്ഡാരങ്ങൾ പൊളിച്ച് പണം കവർന്നു. പുലർച്ചേ ക്ഷേത്രം തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്രം ഭാരവാഹികൾ പുതുക്കാട് പൊലീസിൽ പരാതി നൽകി.