ചാലക്കുടി: മഹാപ്രളയത്തിന്റെ ആഘാതത്തിൽ ജീവിതം വഴിമുട്ടിയ കലാകാരന്മാർ തങ്ങുടെ പ്രശ്‌നങ്ങൾ പൊതു സമൂഹത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി കലാകൂട്ടായ്മ സംഘടിപ്പിച്ചു. പദയാത്ര, കലാസംഗമം എന്നിവയായിരുന്നു ചടങ്ങുകൾ. നഗരം ചുറ്റി നടന്ന പദയാത്രയിൽ കലാ പ്രകടനങ്ങൾ അണിനിരന്നു. സൗത്ത് ജംഗ്ഷനിൽ ചേർന്ന കലാസംഗമം അന്നമനട പരമേശ്വരൻ മാരാർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എം.ഡി. ജയിംസ് അദ്ധ്യക്ഷനായി. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, കോ- ഓർഡിനേറ്റർ കലാഭവൻ ജയൻ, പ്രദീപ് പൂലാനി, ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. വിജയൻ, വാർഡ് കൗൺസിലർ വി.ജെ. ജോജി, ഗായിക മനീഷ, കെ.കെ. മാർഷൽ, ബിജു രാഗം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപ്രകടനങ്ങളും നടന്നു.