തൃശൂർ: പ്രളയാനന്തരം, പുതുകേരളം കെട്ടിപ്പടുക്കാനാവശ്യമായ വിദഗ്ധരുടെ നിർദേശങ്ങൾ പ്രചരിപ്പിച്ചും 'സുസ്ഥിരവികസനം ; സുരക്ഷിത കേരളം' എന്ന മുദ്രാവാക്യമുയർത്തിയും ജനസമ്പർക്ക പരിപാടികളുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രംഗത്ത്. പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 15 മേഖലകളിലായി പദയാത്രകൾ നടത്തും. ഒക്ടോബർ അവസാന വാരത്തിലും നവംബർ ആദ്യവാരത്തിലുമാണ് പദയാത്രകൾ. നവംബർ 4, 6, 8, 10 തിയതികളിൽ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ ജില്ലയിലെ നാല് ഇടങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്. ശാസ്ത്രജ്ഞർ നയിക്കുന്ന സംസ്ഥാന വാഹനജാഥയ്ക്ക് നവംബർ 11, 12 തീയതികളിൽ ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിൽ സ്വീകരണം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എസ് ജയ, സെക്രട്ടറി ടി. സത്യനാരായണൻ എന്നിവർ അറിയിച്ചു. . . .