pachakari-thaikal-vithara
പച്ചക്കറിത്തൈകൾ വിതരണം ചെയ്യുന്നു

എരുമപ്പെട്ടി: പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് ശീതകാല പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. കാർഷിക വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 20,000 പച്ചക്കറി തൈകൾ വിതരണം ചെയ്തിരുന്നു. ശീതകാല പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ നിർവഹിച്ചു .വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രീതി സതീഷ് അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. കബീർ മെമ്പർമാരായ സി.എ. ജോസഫ്, ഷീബ രാധാകൃഷ്ണൻ, അനിത വിൻസെന്റ്, കൃഷി ഓഫീസർ ആശാമോൾ എന്നിവർ പങ്കെടുത്തു.