കൊരട്ടി: പ്രളയാനന്തര കേരളത്തെ പുനഃസൃഷ്ടിക്കുന്നതിന് സംസ്ഥാന സർക്കാർ നിർദേശിച്ച പ്രകാരം കാടുകുറ്റി സർവീസ് സഹകരണ ബാങ്ക് കുടുംബശ്രീകൾക്കായി നടപ്പിലാക്കിയ ആർ.കെ.എൽ.എസ് വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.ആർ. ഭാസ്‌കരൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷിജു, പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ. കണ്ണത്ത്, എം.ഐ. പൗലോസ്, ഓമന കൃഷ്ണൻകുട്ടി, പി.വി. ഷാജൻ, കെ.എസ്. മനോജ്, രാധാകൃഷ്ണൻ, എസ്.ഐ: സുബിൻമോൻ, പ്രദീപ്കുമാർ, ഫയർ ഫോഴ്‌സ് ഓഫീസർ വെങ്കിട്ടരാമൻ, ജിനേഷ് എബ്രഹാം എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.ബി. സുബ്രൻ സ്വാഗതവും സെക്രട്ടറി ഇ.കെ. വിജയ നന്ദിയും പറഞ്ഞു.