ചാവക്കാട്: സ്വന്തം പാർട്ടിയിലെ വാർഡ് അംഗത്തെയും നഗരസഭാ അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയും ഉദ്ഘാടകനായ എം.പി കാത്തിരുന്നത് ഒരു മണിക്കൂർ. തിരുവത്ര കുഞ്ചേരി ജി.എം.എൽ.പി സ്‌കൂളിന് എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച ബസിന്റെ താക്കോൽദാനം നിർവഹിക്കാനെത്തിയ സി.എൻ. ജയദേവൻ എം.പിക്കായിരുന്നു ഈ ദുര്യോഗം.

പരിപാടിക്കായി രാവിലെ 10.40ന് എം.പിയെത്തി. എന്നാൽ സി.പി.ഐക്കാരിയായ വാർഡ് കൗൺസിലറും സ്വാഗത പ്രസംഗയുമായ സബൂറ ബക്കറും യോഗാദ്ധ്യക്ഷനും നഗരസഭാ ചെയർമാനുമായ എൻ.കെ. അക്ബറും എത്തിയത് 11 .35 ന്. ഇതുവരെ സി.എൻ. ജയദേവൻ വേദിയിലിരുന്നു. 11.40നാണ് യോഗം ആരംഭിച്ചത്. നഗരസഭാ കൗൺസിൽ യോഗം 11ന് നടക്കുന്നതിനാലാണ് വൈകിയതെന്നും ക്ഷമ ചോദിക്കുന്നതായും നഗരസഭാദ്ധ്യക്ഷൻ എൻ.കെ. അക്ബർ യോഗത്തെ അറിയിച്ചു.ച്ചു.