ചാലക്കുടി: വിവാദങ്ങളുടെ പരമ്പര സൃഷ്ടിച്ച കൊരട്ടി എസ്.ഐ: കെ.എസ്. സുബീഷ് മോനെ സ്ഥലംമാറ്റി. വ്യാഴാഴ്ച വൈകീട്ട് ഇറങ്ങിയ എസ്.പിയുടെ ഉത്തരവിൽ തൃശൂർ ഹെഡ് ക്വാർട്ടേഴ്‌സിലേക്കാണ് സുബീഷ്‌മോനെ മാറ്റിയത്. കൊരട്ടി പള്ളിയിലെ തിരുനാളിനിടെ രണ്ടു കോളേജ് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പെട്ടന്നുള്ള നടപടി. ഇതിനുപുറമെ അടിച്ചിലിയിൽ ഏഴുവയസുകാരിയുടെ സംശയാസ്പദ മരണവും എസ്.ഐക്കെതിരെയുള്ള നടപടിക്ക് കാരണമായി. കൊരട്ടിയിലെ സംഭവത്തിൽ സി.പി.എം പ്രദേശിക നേതാക്കളാണ് പൊലീസിനെതിരെ രംഗത്തുവന്നത്. വലിയ പ്രക്ഷോഭ പരിപാടികളാണ് പാർട്ടി നേതാക്കാളുടെ പിന്തുണയോടെ ആക്‌ഷൻ കൗൺസിൽ ആസൂത്രണം ചെയ്തത്.