thanal-maram
തൃപ്രയാർ സിവിൽ സ്റ്റേഷന് മുന്നിലെ തണൽമരം മുറിച്ചു മാറ്റിയ നിലയിൽ

തൃപ്രയാർ : തൃപയാറിൽ പുതുതായി ആരംഭിക്കുന്ന സബ് റീജ്യണൽ ആർ.ടി ഓഫീസിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി തൃപ്രയാർ സിവിൽ സ്റ്റേഷന് മുന്നിലെ തണൽമരം എം.എൽ.എയുടെ നേതൃത്വത്തിൽ മുറിച്ചു മാറ്റിയതായി പരാതി. 2004ൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ചതായിരുന്നു ഇൗ ഞാവൽമരം. പതിനാല് വർഷം പഴക്കമുള്ള ഞാവൽമരം സിവിൽ സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് തണൽ നൽകിയിരുന്നു. സിവിൽ സ്റ്റേഷനിലെ ജീവനക്കാരാണ് ഞാവൽ മരത്തിന് വെള്ളം ഒഴിച്ച് വളർത്തിയത്. സമീപത്തെ മാവും മുറിച്ചു മാറ്റാൻ ശ്രമിച്ചുവെങ്കിലും സിവിൽ സ്റ്റേഷനിലെ ജീവനക്കാർ തടഞ്ഞതിനെ തുടർന്ന് ഇൗ മരത്തിന്റെ ഭൂരിഭാഗം ക്കൊമ്പുകളും മുറിച്ചുമാറ്റുകയും ചെയ്തു.

................

തണൽമരം മുറിച്ചതിനെതിരെ പരാതി

തൃപ്രയാർ : മിനി സിവിൽ സ്റ്റേഷന് മുന്നിലെ ഞാവൽമരം പൂർണ്ണമായും മുറിച്ച് മാറ്റിയതിനെതിരെ ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്‌ഷൻ മിഷൻ ജില്ലാ കമ്മിറ്റി വില്ലേജ് ഓഫീസർക്കും, ജില്ലാ കളക്ടർ , ഫോറസ്റ്റ് വിഭാഗം എന്നിവർക്കും പരാതി നൽകി. മിഷൻ ജില്ലാ സെക്രട്ടറി വിനയൻ തോപ്പിൽ , യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് തളിക്കും ,ജില്ലാ കമ്മറ്റി അംഗങ്ങളായ ജാബിർ തൃത്തല്ലൂർ ,എ ഐ.മുഹമ്മദ് സാബിർ എന്നിവർ ചേർന്നാണ് പരാതി നൽകിയത്.