pala-c-ramachandran
പാലാ സി.കെ. രാമചന്ദ്രൻ

ഗുരുവായൂർ: കർണ്ണാടക സംഗീതത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഈ വർഷത്തെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം സംഗീതരത്നം പാലാ സി.കെ. രാമചന്ദ്രന് നൽകാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചതായി ദേവസ്വം ചെയർമാൻ അഡ്വ: കെ.ബി. മോഹൻദാസ് അറിയിച്ചു. അഞ്ചുപേരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 50,000/-രൂപയും, പ്രശസ്തിപത്രവും, ശ്രീഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണപ്പതക്കവും, പൊന്നാടയുമടങ്ങുന്നതാണ് ശ്രീഗുരവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം. ചെമ്പൈ സംഗീതോത്സവം ഉദ്ഘാടന ദിനമായ നവംബർ നാലിന് വൈകീട്ട് 6.30 ന് ഗുരുവായൂർ ദേവസ്വം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പുരസ്‌കാരം സമ്മാനിക്കും.. . .