തൃപ്രയാർ: കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ കുടുംബാംഗങ്ങളുടെ സംഗമം നാട്ടിക ഫയർഫോഴ്സ് അസിസ്റ്റന്റ് ഓഫീസർ ആർ. ബാബു ഉദ്ഘാടനം ചെയ്തു. തീയും അപകടങ്ങളും എങ്ങനെ രക്ഷപ്പെടാം എന്ന വിഷയത്തെ ആസ്പദമാക്കി ലീഡിംഗ് ഫയർമാൻ ബ്രിജു ലാൽ ക്ലാസുകൾ നയിച്ചു ഫയർമാൻ അനിൽകുമാർ സംസാരിച്ചു വിവിധ പ്രായങ്ങളിൽ ഉള്ളവർക്കായി മത്സരങ്ങൾ നടത്തി. രാവിലെ ആരംഭിച്ച പരിപാടികൾ വടംവലിയോടെ സമാപിച്ചു. രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ഷാജി, ഹരിദാസൻ, എന്നിവർ നേതൃത്വം നൽകി. . .