vollybal-at-hs-chentrappi
പ്രളയമേഖലയിൽ വിദ്യാർത്ഥികൾക്കായി ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച വോളിബാൾ ടൂർണ്ണമെന്റ്‌

കയ്പ്പമംഗലം: ദുരിതം വിതച്ച പ്രളയമേഖലയിൽ സ്വപ്നം വീണ്ടെടുക്കാൻ വോളിബാൾ ടൂർണമെന്റുമായി ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്‌കൂൾ. ജില്ലയിൽ പ്രളയത്തിന്റെ രൂക്ഷത അനുഭവപ്പെട്ട പ്രദേശങ്ങളിലൊന്നാണ് എടത്തിരുത്തി പഞ്ചായത്ത്. ചെന്ത്രാപ്പിന്നി ഹൈസ്‌കൂളിൽ തന്നെ നൂറുകണക്കിന് വിദ്യാർത്ഥികളുടെ വീടുകൾ പ്രളയത്തിൽ മുങ്ങിയിരുന്നു. പ്രളയ ദുരന്തം അനുഭവിച്ച കുട്ടികളെ മാനസികമായി ഉയർത്തിക്കൊണ്ടു വരുന്നതിന് വേണ്ടിയാണ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. ഹയർസെക്കൻഡറി വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് പഠന സമയം നഷ്ടപ്പെടുത്താതെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ടൂർണമെന്റാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ വി.ബി സജിത്ത് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂൾ പ്രധാനദ്ധ്യാപകൻ പി.ബി കൃഷ്ണകുമാർ, കെ.ആർ ഗിരീഷ്, കായിക അദ്ധ്യാപകൻ ടി.എൻ സിജിൽ, മുഹമ്മദ് റോഷൻ, അനൈന എന്നിവർ സംസാരിച്ചു. . .