bala-sangam
പി.പി. നാരായണൻ റിപ്പോർട്ട് അവതരിപ്പിക്കുന്നു

ചാവക്കാട്: ബാലസംഘം ചാവക്കാട് വെസ്റ്റ് മേഖലാ സമ്മേളനം മണത്തല തേജസ്വിനി ബാലഭാസ്‌കർ നഗരിൽ വച്ച് കവിയും ഗാന രചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. അനാമിക അനിൽകുമാർ അദ്ധ്യക്ഷനായി. ആസാദ് രണദിവെ സ്വാഗതവും പറഞ്ഞു. പി.പി. നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് സമ്മേളനത്തിൽ എം.ആർ. രാധാകൃഷ്ണൻ, സുനിൽ മാസ്റ്റർ, കെ.എച്ച്. സലാം, നസീം അബു എന്നിവർ സംസാരിച്ചു.