udf
യു.ഡി.എഫ് കണ്‍വെന്‍ഷന്‍ മുന്‍ മന്ത്രി അഡ്വ. കെ.പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യുന്നു.

പുതുക്കാട്: സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് യു.ഡി.എഫ്. കൺവെൻഷൻ നടത്തി. മുൻ മന്ത്രി അഡ്വ. കെ.പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എം.ബാബുരാജ് അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ എം.ജി. കുമാർ, കല്ലൂർ ബാബു, സെബി കൊടിയൻ, അളഗപ്പനഗർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഡേവിസ് അക്കര, മേഴ്‌സി ജോണി, ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, കെ.ജെ. ജോജു, മണ്ഡലം പ്രസിഡന്റ് വി.കെ. വേലുക്കുട്ടി, പുതുക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.വി. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. കെ.എം.ബാബുരാജ് ചെയർമാനായി 101 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗീകരിച്ച സ്ഥാനാർത്ഥി പട്ടികയുമായാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.