ഗുരുവായൂർ: ക്ഷേത്രത്തിൽ കനറാബാങ്ക് ജീവനക്കാരുടെ വിളക്ക് സമ്പൂർണ നെയ്‌വിളക്ക് പ്രഭയിൽ ആഘോഷിച്ചു. ക്ഷേത്രത്തിൽ രാവിലെ കാഴ്ച്ച ശീവേലിക്ക് തിരുവല്ല രാധാകൃഷ്ണന്റെയും, ഗോപൻമാരാരുടെയും നേതൃത്വത്തിലുള്ള പഞ്ചാരിമേളവും, ഉച്ചയ്ക്ക് മൂന്നരയ്ക്ക് പരയ്ക്കാട് തങ്കപ്പൻ മാരാരും, സംഘവും നയിച്ച പഞ്ചവാദ്യത്തോടെയുള്ള കാഴ്ച്ചശീവേലിയും ഉണ്ടായി.
രാത്രി നടന്ന ഇടയ്ക്ക നാദസ്വരത്തിന്റെ അകമ്പടിയിൽ രാത്രി നടന്ന വിളക്കെഴുന്നള്ളിപ്പിന് കൊമ്പൻ വലിയ കേശവൻ തിയമ്പേറ്റി. കൊമ്പന്മാരായ വിനായകനും, രവികൃഷ്ണനും പറ്റാനകളായി. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ ബാങ്ക് ജീവനക്കാരും, കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ഏകാദശിയോടനുബന്ധിച്ചുള്ള ചുറ്റുവിളക്ക് മഹോത്സവത്തിന്റെ പത്താംദിനമായ ഇന്ന് തൃശൂർ നാണുഎഴുത്തച്ഛൻ കുടുംബാംഗങ്ങളുടെ വിളക്കാഘോഷം നടക്കും. നാളെ ജി.ജി.കൃഷ്ണയ്യർ സൺസിന്റെ വക വിളക്കാഘോഷമാണ്. . .