കൊടുങ്ങല്ലൂർ: ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ചും കൈയ്യേറ്റം ചെയ്തും ഫാസിസം നടപ്പിലാക്കാനുള്ള ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ വെല്ലുവിളി കേരളത്തിൽ നടപ്പാകില്ലെന്ന് ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ പറഞ്ഞു. കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ബൂത്ത് ലെവൽ ഏജന്റുമാർക്കും ബൂത്ത് പ്രസിഡന്റുമാർക്കും നൽകിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പി.എ. മാധവൻ, എം.കെ. അബ്ദുൾസലാം, നൗഷാദ് ആറ്റുപറമ്പത്ത്, സി.എസ്. രവീന്ദ്രൻ, അഡ്വ. പി.എച്ച്. മഹേഷ്, സി.സി. ബാബുരാജ്, സി.ബി. ജയലക്ഷ്മി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.