അരിമ്പൂർ: എൻ.ഐ.ഡി റോഡിൽ വടക്കുംപുറം ശ്രീനാരായണ ഗുരുമന്ദിരം പുനർ നിർമ്മിച്ച് ഗുരുദേവന്റെ പുതിയ പ്രതിമ ആഘോഷമായി എഴുന്നള്ളിച്ച് പ്രതിഷ്ഠ നടത്തി. വിവിധ സമുദായങ്ങൾ ഒത്തൊരുമിച്ചാണ് പ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. അരിമ്പൂർ ചാലാടി പഴം കോളിനു സമീപത്ത് ഓളം തല്ലി പാറയിലാണ് 52 വർഷം പഴക്കമുള്ള ശ്രീ നാരായണ ഗുരുദേവ പ്രതിഷ്ഠ ഉണ്ടായിരുന്നത്.
രവീന്ദ്രൻ താണിക്കുടം നിർമ്മിച്ച ഗുരുദേവന്റെ പൂർണകായ പ്രതിമ വാദ്യമേളങ്ങളുടെയും താലത്തിന്റെയും അകമ്പടിയിൽ അരിമ്പൂർ സെന്ററിൽ നിന്നും ഘോഷയാത്രയായി ആൽ പരിസരത്തെത്തിച്ചു. പ്രദേശവാസിയായ പൊന്ന കുട്ടൻ വിട്ടു നൽകിയ സ്ഥലത്ത് പണിതുയർത്തിയ ഗുരു മന്ദിരത്തിൽ ഏങ്ങണ്ടിയൂർ നാരായണ ഗുരുകുലം ആശ്രമം മഠാധിപതി സ്വാമി ശാന്താനന്ദ തീർത്ഥ ഗുരുദേവ പ്രതിഷ്ഠ നടത്തി. സന്തോഷ് മരുതയിൽ, രാജേഷ് പൂക്കാട്ട് എന്നിവർ നേതൃത്വം നൽകി.