തൃപ്രയാർ: തൃപ്രയാർ സബ് ആർ.ടി ഓഫീസിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ തിങ്കളാഴ്ച തുടങ്ങി. പ്രവാസി വ്യവസായിയും നാട്ടിക സ്വദേശിയുമായ എം.എ. യൂസഫലിയുടെ ടൊയോട്ട ലക്സസ് കാറിനാണ് കെ.എൽ. 75 ഒന്നാം നമ്പർ നൽകിയത്. രണ്ടരക്കോടിയോളം രൂപ വില വരുന്നതാണ് കാർ. നികുതിയായി 47.04 ലക്ഷം രൂപയും ഒരു ലക്ഷം രൂപ ആദ്യ നമ്പറിനുമായി യൂസഫലി അടച്ചു.

സഹോദരൻ എം.എ. അഷറഫലിയുടെ ബെൻസ് കാറിനാണ് രണ്ടാം നമ്പർ നൽകിയത്. ജോയിന്റ് ആർ.ടി.ഒമാരായ വി.കെ. അബ്ദുൾ സലാം, പി.എ. നസീർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ടി.എം. ഇബ്രാഹിം കുട്ടി, എ.എം. സുനിൽകുമാർ എന്നിവർ നേത്യത്വം നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് തൃപ്രയാർ ആർ.ടി ഓഫീസ് നിലവിൽ വന്നത്. ആദ്യ ദിവസം 10 വാഹനങ്ങളാണ് തൃപ്രയാറിൽ രജിസ്റ്റർ ചെയ്തതെന്ന് ജോയിന്റ് ആർ.ടി.ഒ പറഞ്ഞു.